യന്ത്ര തകരാര്‍; ദമ്മാമില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു

Advertisement

ദമാം:ദമ്മാമില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇൻഡിഗോ എയര്‍ലൈൻസ് വിമാനം യന്ത്ര തകരാറിനെ തുടര്‍ന്ന് വൈകുന്നു.

എ 239 വിമാനം ആണ് മണിക്കൂറുകള്‍ വൈകിയിട്ടും പുറപ്പെടാനാവാതെ യാത്രക്കാരെ വെട്ടിലാക്കിയത്.

ആദ്യം ഒരു മണിക്കൂര്‍ വൈകും എന്നാണ് അറിയിച്ചിരുന്നത്. ഉച്ചക്ക് 12.30ഓടെ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നാല് മണിക്കൂറോളം കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇപ്പോള്‍ യാത്രക്കാരെ പുറത്തിറക്കിയിരിക്കുകയാണ്. യന്ത്ര തകരാര്‍ മൂലമാണ് വിമാനം വൈകുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

യാത്ര അനിശ്ചിതമായി നീണ്ടതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദമ്മാം കിങ് ഫഹദ് ഇന്‍റര്‍നാഷനല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.