ഒരു യുട്യൂബറുടെ ഒരു പരീക്ഷണം പാളിയത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ വാര്‍ത്തയായിരിക്കുകയാണ്. ഐഷോ സ്പീഡ് എന്നറിയപ്പെടുന്ന യുട്യൂബറാണ് ‘എലിഫന്റ് ടൂത്ത്‌പേസ്റ്റ്’പരീക്ഷണം നടത്തിയത്. പതിനെട്ടുകാരനായ യുട്യൂബര്‍ തന്റെ കിടപ്പുമുറിയില്‍വെച്ച് നടത്തിയ ശാസ്ത്രപരീക്ഷണം പാളി ഇപ്പോള്‍ ആശുപത്രികിടക്കയിലാണെന്നാണ് സൂചന. പരീക്ഷണം കരുതിയപോലെ വിജയിച്ചില്ലെന്നു മാത്രമല്ല, കിടപ്പുമുറിയും വീടും നിറയെ വിഷപ്പുക വ്യാപിച്ച് ഓടി രക്ഷപ്പെടേണ്ടിയും വന്നു.
വിഡിയോയുടെ ആദ്യഘട്ടത്തില്‍ തന്റെ പരീക്ഷണങ്ങളെക്കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുകയാണ്. പിന്നാലെ പരീക്ഷണത്തിന്റെ കൗണ്ട് ഡൗണ്‍. പരീക്ഷണമാരംഭിച്ചതോടെ ‘സ്പീഡ്’എന്നറിയപ്പെടുന്ന യുട്യൂബറുടെ ഭാവം മാറി. കണ്ണ് പുറത്തേക്ക് തള്ളിത്തുടങ്ങി. പിന്നാലെ ഓ ഗയ്‌സ് ഇത് ശരിയായില്ലെന്ന് പറഞ്ഞ്, ദൈവത്തിനേയും ചീത്ത വിളിച്ച്, ശ്വാസം മുട്ടുന്നെന്നും പറയുന്നത് കേള്‍ക്കാം. പിന്നാലെ കാമറാമാനും യുട്യൂബറും സഹായിയും ഓടി.
ഏറെ നേരത്തേക്ക് ഇവരെ കാണാതായതോടെ കമന്റ് ബോക്‌സും നിറഞ്ഞുതുടങ്ങി. ‘ഓ ഗയ്‌സ് സ്പീഡ് ഇപ്പോള്‍ അഗ്‌നിശമനസേനയ്‌ക്കൊപ്പമാണ്, അവരിപ്പോള്‍ സ്പീഡിനു ഓക്‌സിജന്‍ നല്‍കുകയാണ്, അവന് കുഴപ്പമൊന്നുമില്ല ഗയ്‌സ്’ എന്നൊരു കമന്റ് മറ്റുള്ളവരിലും ചിരിപടര്‍ത്തി. ഹൈഡ്രജന്‍ പെറോക്‌സൈഡും ഡ്രൈ യീസ്റ്റും സോപ്പും ഉപയോഗിച്ചുള്ള പരീക്ഷണമാണ് എലിഫന്റ് ടൂത്ത്‌പേസ്റ്റ് എന്നറിയപ്പെടുന്നത്. രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഓക്‌സിജന്‍ പ്രൊഡ്യൂസ് ചെയ്ത് ഒരു പതരൂപത്തിലുള്ള പദാര്‍ത്ഥം രൂപപ്പെടും. എന്നാലിവിടെ യുട്യബറുടെ കണക്കുകള്‍ പാളിയപ്പോള്‍ വിഷപ്പുകയാണ് രൂപപ്പെട്ടത്.
Home News International യുട്യൂബറുടെ പരീക്ഷണം പാളി… കണ്ണ് പുറത്തേക്ക് തള്ളി.. ഓ ഗയ്‌സ് ഇത് ശരിയായില്ല…. ഒടുവില്‍ ദൈവത്തിനേയും...