അമ്മ വീട്ടിൽനിന്ന് പുറത്താക്കിയ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു

Advertisement

കാൻസസ്: അമേരിക്കയിലെ കാൻസസിൽ, അമ്മ വീട്ടിൽനിന്നു പുറത്താക്കിയ അഞ്ചു വയസുള്ള കുരുന്നു പെൺകുട്ടി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. വീടുകളില്ലാത്തവർ താമസിക്കുന്ന ക്യാംപ് സൈറ്റിൽ വച്ചാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൈക്കൽ ചെറി എന്നയാളെ അറസ്റ്റ് ചെയ്തു.

സോയി ഫെലിക്‌സ് എന്ന അഞ്ചുവയസുകാരിയെ ഒക്‌ടോബർ രണ്ടിനു മാരകമായ മുറിവുകളോടെ ഒരു പെട്രോൾ സ്‌റ്റേഷനിലാണു കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സോയിയും മൈക്കലും ഒരേവീട്ടിലാണു താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു. എന്നാൽ സോയിയുടെ അമ്മയും ഇയാളും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടില്ല. സോയിയുടെ അമ്മ വീട്ടിൽ വഴക്കുണ്ടാക്കി ബന്ധുക്കളെ ഇറക്കിവിടുന്നതു പതിവാണ്. ഈ സമയത്ത് ഇവർ അടുത്തുള്ള ക്യാംപിലാണു താമസിക്കാറുള്ളത്.

സോയിക്കു വീട്ടിലും കടുത്ത അവഗണനയാണു നേരിട്ടിരുന്നത്. അയൽവാസികളാണ് അവളെ കുളിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്തിരുന്നു. അവൾ സ്‌കൂളിൽ പോയിരുന്നില്ല. എന്തെങ്കിലും കഴിക്കാൻ നൽകുമോ എന്നു ചോദിച്ച് സോയി ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.