പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ചയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ഹെറാത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ആദ്യത്തെ ഭൂചലനം. തുടര്‍ന്ന് എട്ട് ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഗ്രാമങ്ങളിലെ വീടുകള്‍ തകരുകയും പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയും ചെയ്തു.
600 വീടുകളാണ് തര്‍ന്നത്. 12 വില്ലേജുകളെ ഭൂചലനം സാരമായി ബാധിച്ചു. 4200 ആളുകളെ ഭൂചലനത്തിന്റെ ദുരിതം ബാധിച്ചിട്ടുണ്ട്.