പലസ്തീൻ ജനതയുടെ സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള അവകാശം യുഎൻ ഉറപ്പ് വരുത്തണം: സിപിഎം

Advertisement

ന്യൂ ഡെൽഹി :
പലസ്തീനിലെ ഗാസ മേഖലയിൽ ഇസ്രായേലും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. എത്രയും പെട്ടെന്ന് ഏറ്റുമുട്ടൽ അവസാനിപ്പിക്കണം. വലതുപക്ഷ നെതന്യാഹു സർക്കാർ വിവേചനരഹിതമായി പലസ്തീൻ ഭൂമി കൈവശപ്പെടുത്തുകയും വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റം സ്ഥാപിച്ചെന്നും സിപിഎം കുറ്റപ്പെടുത്തി

ഇപ്പോഴത്തെ ഏറ്റുമുട്ടലിന് മുന്നേ ഈ വർഷം 40 കുട്ടികളടക്കം 248 പലസ്തീനികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പലസ്തീൻ ജനതയുടെ സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള അവകാശം നിയമാനുസൃതമായി ഐക്യരാഷ്ട്ര സഭ ഉറപ്പ് വരുത്തണം. ഇസ്രായേലി അനധികൃത കുടിയേറ്റങ്ങളും പലസ്തീൻ ഭൂമിയിലെ അധിനിവേശങ്ങളും പിൻവലിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിനായി യുഎൻ രക്ഷാസമിതിയുടെ പ്രമേയം നടപ്പാക്കുകയും വേണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Advertisement