ന്യൂയോർക്ക്:
ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ. സമാധാനം പുനഃസ്ഥാപിക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. വിഷയത്തിൽ ധാരണയിലെത്താനായില്ലെന്ന് യുഎൻ ഉദ്യോഗസ്ഥൻ ടോൾ വെനസ്ലന്റ് അറിയിച്ചു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചതായും വ്യാപകമായ സംഘർഷം ഒഴിവാക്കാൻ എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്രായേൽ – പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി.