ന്യൂ ഡെൽഹി :
ഇസ്രായേൽ ഹമാസ് സംഘർഷത്തിൽ ഇസ്രായേലിനൊപ്പമാണ് ഇന്ത്യ നിൽക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾ ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വിവിധ രാജ്യങ്ങൾ പൗരൻമാരെ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. യുദ്ധ മേഖലയിൽ കുടുങ്ങിയ ഇന്ത്യയിൽ നിന്ന് പോയ തീർഥാടകരായ മലയാളികളടക്കം വേഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാൽ ഒഴിപ്പിക്കൽ സംബന്ദിച്ച് ഇന്ത്യയുടെ നീക്കങ്ങളെ പറ്റി കേന്ദ്ര സർക്കാർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല