അമേരിക്ക:
ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരൻമാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പൗരൻമാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇക്കാര്യത്തിൽ ആശയവിനിമം നടക്കുകയാണെന്നും ഇസ്രായേലുമായി പ്രവർത്തിച്ച് വേണ്ടത് ചെയ്യാൻ ബൈഡൻ തന്റെ ടീമിന് നിർദേശം നൽകിയിട്ടുണ്ട്. സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കൻ പൗരൻമാരുടെ സുരക്ഷയാണ് തനിക്ക് മുൻഗണനയെന്ന് ബൈഡൻ പറയുന്നു
അതിനാൽ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കുകയും പ്രാദേശിക അധികാരികളുടെ മാർഗനിർദേശം പാലിക്കുകയും ചെയ്യണമെന്ന് ഇസ്രായേലിലുള്ള അമേരിക്കൻ പൗരൻമാരോട് ബൈഡൻ അഭ്യർഥിച്ചത്. ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരിൽ അമേരിക്കൻ പൗരൻമാരും ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണം ഉണ്ടായ സമയം മുതൽ ഇസ്രായേലിന് പിന്തുണ നൽകിയിരുന്നു അമേരിക്ക.