ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാർക്കായി ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി

Advertisement

ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി. ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകി. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എംബസി നിർദേശിച്ചു.

ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. അതേസമയം ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് പരുക്കേറ്റെന്നുമാണ് വിവരം.

ഇന്ത്യൻ എംബസി പുറത്തിറക്കിയിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ: 097235226748, 0972543278392. cons1.telaviv@mea.gov.in എന്ന ഇ-മെയിൽ വഴിയും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം.