പലസ്തീനെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ മുന്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫയ്ക്ക് കോടികളുടെ കരാറുകള്‍ നഷ്ടം. യു. എസ്, കനേഡിയന്‍ കമ്പനികളാണ് മിയയെ ഉടനടി കരാറുകളില്‍നിന്ന് ഒഴിവാക്കിയത്.
കനേഡിയന്‍ ബ്രോഡ്കാസ്റ്റര്‍ ടോഡ് ആണ് അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ അവരെ ആദ്യം കരാറില്‍ നിന്ന് ഒഴിവാക്കിയത്. ഹമാസിനെ പിന്തുണച്ചെന്നാരോപിച്ചെന്നായിരുന്നു തീരുമാനം. സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാര്‍ തനിക്കു വേണ്ടെന്ന് മിയ ഖലീഫയുടെ മറുപടിയും പിന്നാലെ വന്നു.
ഇതിനു ശേഷം അമേരിക്കന്‍ മാഗസിനായ പ്ലേബോയ് അവരുമായുള്ള കരാര്‍ റദ്ദാക്കി. ഹമാസിന്റെ ആക്രമണത്തെ മഹത്വവത്കരിച്ചെന്നായിരുന്നു അവരുടെ ന്യായം. ഇതോടെ പ്ലേബോയ് പ്ലാറ്റ്‌ഫോമില്‍ മിയ ഖലീഫയുടെ ക്രിയേറ്റേഴ്‌സ് ചാനലും ഡിലീറ്റ് ചെയ്യപ്പെട്ടു.