ടെൽ അവീവ്:
ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെയ്ക്ക് കൊണ്ട് വരാനുള്ള ആദ്യ വിമാനം രാത്രിയോടെ ടെൽ അവിവിൽ നിന്നും ഡൽഹിയിലെയ്ക്ക് പുറപ്പെടും. ഇസ്രായേലിലുള്ള ഇന്ത്യക്കാരിൽ നൂറുകൺക്കിന് പേർ സ്വന്തം രാജ്യത്തെയ്ക്ക് മടങ്ങാൻ താത്പര്യം അറിയിച്ച സാഹചര്യത്തിലാണ് ‘ഓപ്പറേഷൻ അജയ്’. അദ്യ വിമാനത്തിൽ 150 ലധികം ഇന്ത്യക്കാർ ഉണ്ടാകും എന്നാണ് വിവരം.
സംഘർഷമേഖലയിലെ ഇന്ത്യക്കാരെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിലെയ്ക്ക് മടക്കി കൊണ്ടുവരാനുള്ള നീക്കത്തിന് ഇന്ന് തുടക്കം. ടെൽ അവിവിൽ നിന്നും പ്രത്യേക വിമാനം രാത്രിയോടെ ഡൽഹിയിലെയ്ക്ക് തിരിയ്ക്കും. ഇന്ത്യയിലെയ്ക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചവരിൽ നിന്നുള്ളവരാണ് ആദ്യ സംഘത്തിൽ ഉൾപ്പെടുക. ഇന്നത്തെ യാത്രയ്ക്ക് നിർദ്ധേശിയക്കപ്പെട്ടവരെ ഇതിനകം ടെൽ അവീവിലെ ഇന്ത്യൻ എം മ്പസിയിൽ എത്തിച്ചതായാണ് വിവരം. ആദ്യ ദൌത്യത്തിന് പിന്നാലെ ക്യത്യമായ ഇടവേളകളിൽ കൂടുതൽ സരവ്വീസുകൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെയ്ക്ക് ഉണ്ടാകും. ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ എത്തിയക്കാൻ സർക്കാർ ‘ഓപ്പറേഷൻ അജയ്’ പ്രഖ്യാപിച്ചത് ഇന്നലെ ആണ്. കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശൻകർ കൊളമ്പോയിൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായ് ഇന്നലെ ചർച്ച നടത്തിയിരുന്നു. അനിവാര്യ സാഹചര്യത്തിൽ ഈ രാജ്യങ്ങളുടെ സഹായവും ഇന്ത്യ ഉപയോഗപ്പെടുത്തും. ആകാശമാർഗ്ഗത്തിന് പുറമേ കപ്പൽ മാർഗ്ഗം ഉള്ള രക്ഷാ ദൌത്യത്തിനും ഇന്ത്യ തയ്യാറെടുക്കുന്നുണ്ട്. ഓപ്പറേഷൻ അജയുമായ് ബന്ധപ്പെട്ട എല്ലാ നടപടികളും ഇന്ന് രാവിലെ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ വിലയിരുത്തി.