ജെറുസലേം: പശ്ചിമേഷ്യയയില്‍ ഇസ്രയേല്‍ പലസ്തീൻ യുദ്ധം മുറുകുന്നു. പലസ്തീനിലെ ഒരു ജീവൻ പോലും അവശേഷിപ്പിക്കില്ല എന്ന് വീണ്ടും വെല്ലുവിളിച്ചിരിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു .
ഹമാസ് പോരാളികള്‍ക്കെതിരായ പോരാട്ടത്തിന് മേല്‍നോട്ടം വഹിക്കാൻ അടിയന്തര ഐക്യ സര്‍ക്കാരും യുദ്ധ കാബിനറ്റും രൂപീകരിക്കാൻ നെതന്യാഹു പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സുമായി ചേര്‍ന്നു. ഇതില്‍ നെതന്യാഹു, ഗാന്റ്‌സ്, നിലവിലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരും “നിരീക്ഷക” അംഗങ്ങളായി പ്രവര്‍ത്തിക്കുന്ന മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടും.
പോരാട്ടം തുടരുന്നിടത്തോളം യുദ്ധവുമായി ബന്ധമില്ലാത്ത നിയമനിര്‍മ്മാണങ്ങളോ തീരുമാനങ്ങളോ സര്‍ക്കാര്‍ പാസാക്കില്ല. കൂടാതെ സൈനിക പിന്തുണ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിലേക്ക് പോകുന്നു. നെതന്യാഹു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥരെ കാണും. അതേസമയം, ഇസ്രായേല്‍, പലസ്തീൻ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരെ തിരിച്ചയക്കുന്നതിനായി ഇന്ത്യ ഇന്ന് മുതല്‍ ഓപ്പറേഷൻ അജയ് ആരംഭിച്ചിട്ടുണ്ട് .