സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ദാനം ചെയ്ത ശതകോടീശ്വരന്‍ ചാള്‍സ് ഫ്രാന്‍സിസ് ചക് ഫീനി ഓര്‍മയായി

Advertisement

താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ച ശതകോടീശ്വരന്‍ ചാള്‍സ് ഫ്രാന്‍സിസ് ചക് ഫീനി (92) അന്തരിച്ചു. അദ്ദേഹം സ്ഥാപിച്ച സന്നദ്ധ സംഘടനയായ അറ്റ്ലാന്റിക് ഫിലാന്ത്രോപീസ് ആണ് മരണ വിവരം പുറത്തു വിട്ടത്. സാന്‍ ഫ്രാന്‍സെസികോയിലെ വാടക വീട്ടില്‍ വെച്ചായിരുന്നു അന്ത്യം
ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ സമ്പന്നനായ അമേരിക്കന്‍-ഐറിഷ് പൗര്വനായ ചാള്‍സ് തന്റെ അവസാന കാലഘട്ടം മുഴുവന്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി സ്വത്തുക്കള്‍ ദാനം ചെയ്തു. അറ്റ്ലാന്റിക് ഫിലാന്ത്രോപീസ് സംഘടന വഴി അഞ്ച് ഭൂഖണ്ഡങ്ങളില്‍ എട്ട് മില്യണ്‍ ഡോളറാണ് വിവിധ മേഖലയ്ക്ക് വേണ്ടി അദ്ദേഹം ദാനം ചെയ്തത്. 1980-കളിലാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം അറ്റ്ലാന്റിക് ഫിലാന്ത്രോപീസ് എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം കൊടുത്തത്.
2016 ല്‍ വിദ്യാര്‍ത്ഥി കമ്മ്യൂണിറ്റി-സേവന പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍മ കോര്‍നെല്‍ യൂണിവേഴ്സിറ്റിയിലേക്ക് 7 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതോടെ അറ്റ്ലാന്റിക് ഫിലാന്ത്രോപ്പിസിന്റെ അക്കൗണ്ടുകള്‍ ഔദ്യോഗികമായി കാലിയാക്കി. 2020-ല്‍ അറ്റ്ലാന്റിക് ഫിലാന്ത്രോപീസ് പിരിച്ചുവിട്ടു. എന്നാല്‍ അപ്പോഴേക്കും അത് 8 ബില്യണ്‍ ഡോളറിലധികം (6.5 ബില്യണ്‍ പൗണ്ട്) ഗ്രാന്റായി നേടിയിരുന്നു. 30 വര്‍ഷമായി അദ്ദേഹത്തിന് സ്വന്തമായി വീടോ കാറോ ഇല്ല. സാന്‍ ഫ്രാന്‍സെസ്‌കോയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്കായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 1931-ല്‍ ന്യൂജേഴ്സിയിലാണ് ജനനം. ഭാര്യ ഹെല്‍ഗയും അഞ്ച് മക്കളും കൊച്ചുമക്കളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നു.

Advertisement