ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം…. ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം… ഇല്ലെങ്കില്‍… സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി

Advertisement

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട്- ഇന്‍. ഗൂഗിള്‍ ക്രോമില്‍ നിരവധി സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതായും കമ്പനി യഥാസമയം നല്‍കുന്ന അപ്ഡേറ്റുകള്‍ ഉടന്‍ തന്നെ പ്രയോജനപ്പെടുത്താനും സെര്‍ട്ട്-ഇന്നിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
സുരക്ഷാ ഭീഷണി ശ്രദ്ധിക്കാതെ മുന്നോട്ടുപോയാല്‍ സൈബര്‍ ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്നും ഗൂഗിള്‍ ക്രോം സേവനം തന്നെ തടസ്സപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാഭീഷണി പ്രയോജനപ്പെടുത്തി ചിലരെ ലക്ഷ്യമിട്ട് അഭ്യര്‍ഥന അയച്ച് സൈബര്‍ ആക്രമണത്തിന്് ഇരയാക്കാനാണ് തട്ടിപ്പുകാരുടെ പദ്ധതി. ഇതില്‍ ജാഗ്രത പാലിക്കണം. കമ്പനികള്‍ യഥാസമയം നല്‍കുന്ന അപ്ഡേറ്റുകള്‍ പ്രയോജനപ്പെടുത്തി ഗൂഗിള്‍ ക്രോം സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്നും സെര്‍ട്ട്- ഇന്‍ നിര്‍ദേശിച്ചു.
118.0.5993.70, 71 എന്നിവയ്ക്ക് മുന്‍പുള്ള ഗൂഗിള്‍ ക്രോ വേര്‍ഷനുകള്‍ക്കാണ് സുരക്ഷാഭീഷണി നിലനില്‍ക്കുന്നത്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ടാണ് ഈ മുന്നറിയിപ്പ്. ലിനക്സ്, മാക് എന്നി ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ 118.0.5993.70 എന്നതിന് മുന്‍പുള്ള വേര്‍ഷനുകളിലാണ് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നത്. ഗൂഗിള്‍ ക്രോം സേവനം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.