യുഎഇയിൽ സ്വദേശിവൽക്കരണം കൂടുതൽ കാര്യക്ഷമമാക്കും; സ്വകാര്യ മേഖലയിൽ ജോലി നേടിയത് 82000 സ്വദേശികൾ

Advertisement

ദുബായ്: രാജ്യത്തെ സ്വദേശിവൽക്കരണത്തിനു വേഗം കൂടിയത് നാഫിസ് നിലവിൽ വന്നതിനു ശേഷമെന്ന് യുഎഇ തൊഴിൽ മന്ത്രി അബ്ദുറഹ്മാൻ അൽ ഔർ. സ്വകാര്യ മേഖലയിൽ 82000 സ്വദേശികളിൽ 52000 പേരും തൊഴിൽ നേടിയത് നാഫിസ് വഴിയാണ്.

സ്വകാര്യ മേഖലയിലെ വിവിധ ജോലികൾക്കായി സ്വദേശികളെ പരിശീലിപ്പിക്കുന്നതിനും ജോലി കണ്ടെത്താൻ സഹായിക്കുന്നതിനു സർക്കാർ രൂപം നൽകിയ കൗൺസിലാണ് നാഫിസ്. വരും വർഷങ്ങളിൽ സ്വദേശിവൽക്കരണം വർധിപ്പിക്കുമെന്നും തൊഴിൽ മന്ത്രി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 12000 സ്വദേശികൾ കൂടി സ്വകാര്യ മേഖലയിൽ ജോലി നേടും. സ്വദേശികളെ ജോലിക്കെടുക്കുന്ന കമ്പനികൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ സേവന നിരക്കിൽ 80% വരെ ഇളവ് നൽകുന്നുണ്ട്.

പുതിയ നിയമ ഭേദഗതി പ്രകാരം 20 മുതൽ 49 തൊഴിലാളികൾ പണിയെടുക്കുന്ന കമ്പനികൾക്കും സ്വദേശിവത്ക്കരണം നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കും. പ്രത്യേക തസ്തികകൾ നിശ്ചയിച്ചായിരിക്കും നിയമനം. അതേസമയം, വ്യാജ സ്വദേശിവൽക്കരണത്തിനെതിരായ നടപടികളും മന്ത്രാലയം ഊർജിതപ്പെടുത്തി. ഇത്തരത്തിൽ വ്യാജ നിയമനം നടത്തിയ 754 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 1080 സ്വദേശികളെ നിയമിച്ചതായാണ് ഇവർ വ്യാജരേഖയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ നഷ്ടപ്പെടുന്നവർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തിക പ്രതിസന്ധിയില്ലാതിരിക്കാനാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് നിർബന്ധമാക്കിയതെന്നും മന്ത്രി പറഞ്ഞു. ഈ വർഷം ഇതുവരെ 65 ലക്ഷം തൊഴിലാളികൾ പദ്ധതിയുടെ ഭാഗമായെന്നു മന്ത്രി പറഞ്ഞു.