മദ്യപിച്ച് ഛര്‍ദ്ദിച്ച് റെസ്റ്റോറന്റ് മോശമാക്കിയാല്‍ പിഴ നല്‍കേണ്ടിവരും. അമിതമായി മദ്യപിച്ച് റെസ്റ്റോറന്റില്‍ ഉപഭോക്താക്കള്‍ ഛര്‍ദ്ദിക്കുന്ന പ്രവണത കൂടി വന്നതോടെ അമേരിക്കയില്‍ വാളുവെച്ചാല്‍ വൃത്തിയാക്കുന്നതിന് ചില റസ്‌റ്റോറന്റുകളില്‍ പ്രത്യേകം ഫീസ് ഈടാക്കും. 50 ഡോളറാണ് പിഴയീടാക്കുക.
‘പ്രിയ മദ്യപാനികളെ, സ്വന്തം ഉത്തരവാദിത്വത്തില്‍ കുടിക്കുക, പരിധി ലംഘിക്കരുത്. ഞങ്ങളുടെ പൊതുയിടങ്ങളില്‍ ഛര്‍ദ്ദിച്ചാല്‍ 50 ഡോളര്‍ ക്ലീനിങ് ഫീസായി ബില്ലില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. മനസിലാക്കിയതിന് നന്ദി.’- അമേരിക്കയില്‍ ഓക് ലാന്‍ഡിലെ ഭക്ഷണ ശാലയില്‍ എഴുതി വെച്ചിരിക്കുന്ന ഈ മുന്നറിയിപ്പ് ബോര്‍ഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. മുന്നറിയിപ്പ് ബോര്‍ഡ് വളരെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു റെസ്റ്റോറന്റില്‍ അവരുടെ മെനു കാര്‍ഡില്‍ മുന്നറിയിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.