അഹമ്മദാബാദ്:
ആരാധകർ കാത്തിരുന്ന ഇന്ത്യ പാകിസ്താൻ ലോകകപ്പ് പോരാട്ടം, അഹമ്മദാബാദ് നരേദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ അരാധകരുടെ തൊണ്ട പൊട്ടി ഹൃദയം നിറഞ്ഞ ആർപ്പുവിളികളിക്കിടയിൽ ചിരവൈരികളായ പാകിസ്താനെ വിക്കറ്റിന് തകർത്ത് ഇന്ത്യ. ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്ത് വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ രോഹിത് ശർമയുടെ മികവിലാണ് ഇന്ത്യൻ വിജയം
ഹൈ വോൾടേജ് പോരാട്ടത്തിന്റെ ആവേശത്തിൽ ബാറ്റിംഗ് തുടങ്ങിയ പാകിസ്താൻ ഒരു ഘട്ടത്തിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 155 റൺസ് നേടി മികച്ച് സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. റിസ്‌വാനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറിയ ബാബർ അസം സിറാജിന്റെ പന്തിൽ ബൗൾഡായി മടങ്ങിയതോടെയാണ് പാകിസ്താൻ തകർന്നത് .പിന്നീട് കൃത്യമായ ഇടവേളയിൽ പാക് വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യ പാകിസ്താൻ ഇന്നിംഗ്‌സ് 191 ൽ ഒതുക്കി. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ കണിശമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ വലിയ സ്‌കോറിലെത്തുമെന്ന് കരുതിയിരുന്ന പാക് പടയെ വീഴ്ത്തുകയായിരുന്നു . ഇന്ത്യൻ ബൗളർമാരിൽ താക്കൂർ ഒഴികെ ബാക്കിയെല്ലാ ബൗളർമാരും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. കൃത്യമായ സമയത്ത് ബൗളിംഗ് മാറ്റങ്ങൾ കൊണ്ട് വന്ന്, മികച്ച് ഫീൽഡിങ് ഒരുക്കിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും പാകിസ്താൻ സ്‌കോർ 191 റൺസിലൊതുക്കാൻ നിർണായക പങ്ക് വഹിച്ചു. മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയതിലൂടെ ലോകകപ്പിലെ 2023 ൽ 8 വിക്കറ്റോടെ കൂടുതൾ വിക്കറ്റ് നേടിയവരിൽ ഒന്നാമതാണ് ബുംറയ്ക്കായി.
192 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ തുടക്കത്തിലേ അകമിച്ച് കളിക്കുകയായാണ് ചെയ്തത്. 11 പന്തിൽ 16 റൺസ് നേടി ഗിൽ പുറത്തായെങ്കിലും വെടികെട്ട് തുടർന്നു രോഹിത്ത് . 2.5 ഓവറിൽ 23 റൺസ് കൂട്ടുകെട്ടുണ്ടാക്കിയാണ് ഓപ്പണിങ് സഖ്യം മടങ്ങിയത്. പിന്നീട വന്ന കോഹ്ലി18 പന്തിൽ 16 റൺസ് നേടി മടങ്ങി . പത്താം ഓവറിലേ നാലാം പന്തിൽ പുറത്തറകകുകയായിരുന്നു കോഹ്ലി. പിന്നീടൊന്നിച്ച രോഹിതും ശ്രയസും ഇന്ത്യൻ വിജയം എളുപ്പമാക്കി . 6 സിക്‌സുകൾ നേടിയ രോഹിത് 300 ഏകദിന സിക്‌സുകളെന്ന നാഴികക്കല്ലും സ്വന്തമാക്കി. നിലവിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടിയ താരങ്ങളിൽ മൂന്നാമതാണ് താരം. അകെ സിക്‌സ് നേട്ടത്തിൽ ലോകത്ത് ഒന്നാമതും . 63 പന്തിൽ 86 നേടി ക്യാപ്റ്റൻ രോഹിത് മടങ്ങുമ്പോൾ ഇന്ത്യ വിജയത്തിന് 36 റൺസ് മാത്രം അകലെയായിരുന്നു. പിന്നീട് രാഹുലും ശ്രയസ് അയ്യരും ചേർന്നതോടെ സ്‌കോറിന് മെല്ലെയായെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ട്ടമുണ്ടാകാതെ ഇന്ത്യ വിജയത്തിലെത്തി .62 പന്തിൽ 53 റൺസ് നേടി ശ്രയസ് അയ്യരും, 29 പന്തിൽ 19 റൺസ് നേടി രാഹുലും പുറത്താകാതെ നിന്നു .117 പന്ത് ബാക്കി നിൽക്കേയാണ് ഇന്ത്യൻ വിജയം . ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയോട് വിജയിക്കാൻ പാകിസ്താൻ ആയിട്ടില്ല എന്ന ചരിത്രം കൂടുതൽ തിളക്കമുള്ളതായി നിലനിൽക്കുന്നു.