മുന്‍ ലോകസുന്ദരി മത്സരാര്‍ത്ഥി ഷെരിക ഡി അര്‍മാസ് അന്തരിച്ചു. 26 വയസ്സായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെത്തുടര്‍ന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു.
2015 ലെ ലോകസുന്ദരീ മത്സരത്തില്‍ ഉറുഗ്വേയ്ക്ക് വേണ്ടിയാണ് ഷെരിക മത്സരത്തിനിറങ്ങിയത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഷെരികയെ കീമോ തെറാപ്പി, റേഡിയോ തെറാപ്പി ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നു.
ഷെരിക മരിച്ച വിവരം സഹോദരനാണ് സമൂഹമാധ്യമത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഷെരികയുടെ മരണത്തില്‍ 2022 ലെ മിസ് യൂണിവേഴ്‌സ് ഉറുഗ്വേ കാര്‍ല റൊമേറോ അനുശോചിച്ചു. തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീകളിലൊരാള്‍ എന്നാണ് കാര്‍ല അനുസ്മരിച്ചത്.