നിർണായക സന്ദർശനത്തിനായി ജോ ബൈഡൻ ഇസ്രായേലിലെത്തി; നേരിട്ടെത്തി സ്വീകരിച്ച് നെതന്യാഹു

Advertisement

ജറുസലേം:
ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ടെത്തി ബൈഡനെ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയിലേക്ക് നടന്ന വ്യോമാക്രമണത്തിന് പിന്നാലെയാണ് ബൈഡൻ ഇസ്രായേലിലെത്തുന്നത്. പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരി എനന്നിവരെയും കാണുമെന്ന് ബൈഡൻ അറിയിച്ചിരുന്നു. എന്നാൽ ആശുത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് നേതാക്കൾ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് പിൻമാറി

ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ അറബ് രാജ്യങ്ങൾ ഒന്നാകെ അപലപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കപ്പെടുന്നതിനും ഇത് തടയാൻ ഇടപെടലുണ്ടാകാത്തതിലും രോഷം ശക്തമാണ്. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നും പക്ഷപാതിത്വം അവസാനിപ്പിക്കണമെന്നും അടക്കമുള്ള ശക്തമായ പ്രസ്താവനയാണ് സൗദി നടത്തിയത്. ആക്രമണം നിഷ്ഠൂരമായ കൂട്ടക്കൊലയാണെന്നാണ് ഖത്തർ പ്രതികരിച്ചത്.

Advertisement