ജറുസലേം:
ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ അല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ബൈഡൻ അപലപിച്ചെങ്കിലും ആക്രമണം നടത്തിയത് മറ്റവരായിരിക്കും എന്ന പ്രതികരണമാണ് ബൈഡൻ നടത്തിയത്. ഞാൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇത് നിങ്ങളല്ല, മറ്റവരാണ് ചെയ്തതെന്നാണ് തോന്നുന്നത് എന്നാണ് ബൈഡൻ നെതന്യാഹുവിനോട് പറഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ ഗാസ ആശുപത്രി ആക്രമണത്തിൽ അമേരിക്ക ഇസ്രായേലിനെ കുറ്റവിമുക്തരാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സഹായവും അമേരിക്ക നൽകുമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി ടീം ഗാസയിലെ ആശുപത്രിയിൽ നടന്ന ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.