ഇസ്രായേൽ ആക്രമണത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധം; 500ഓളം ജൂതർ അറസ്റ്റിൽ

Advertisement

വാഷിംഗ്ടൺ: ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിൽ നടന്ന പ്രതിഷേധത്തിൽ 500 ജൂതരെ അറസ്റ്റ് ചെയ്തു. ജൂയിഷ് വോയ്‌സ് ഫോർ പീസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ബാനറുകളുമായാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഈ ബാനറുകൾ യുഎസ് ക്യാപിറ്റോൾ പോലീസ് കീറിക്കളഞ്ഞതായി പ്രവർത്തകർ ആരോപിച്ചു

ക്യാപിറ്റോൾ പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. മരിച്ചവരെ ഓർത്ത് വിലപിക്കുക, ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി നരകതുല്യമായി പോരാടുക തുടങ്ങിയ മുദ്രവാക്യങ്ങളുമായാണ് പ്രവർത്തകർ എത്തിയത്.