ദുബായ്: വിസ സേവനങ്ങളിലും എമിഗ്രേഷൻ യാത്ര നടപടികളിലും ദുബായിയെ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാനുള്ള പദ്ധതിയാണ് സാങ്കേതിക വിദ്യാ പ്രദർശനമായ ജൈറ്റെക്സിലൂടെ അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയർപോർട്ടിൽ പാസ്പോർട്ട് രഹിത യാത്രാ നടപടി നടപ്പിലാക്കി തുടങ്ങിയെന്ന് വകുപ്പ് മേളയിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ ടെർമിനൽ മൂന്നിലാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള ഏറ്റവും നൂതനമായ 5 സ്മാർട്ട് ഗേറ്റുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുന്നതിന് താമസക്കാർ മുൻകൂട്ടി അവരുടെ പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ടെർമിനൽ ത്രീയിലെ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്താൽ പിന്നീടുള്ള യാത്രയ്ക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ പാസ്പോർട്ട് സ്കാൻ ചെയ്യേണ്ടതില്ല. നേരിട്ട് ഗേറ്റിലെ സ്ക്രീനിൽ മുഖം കാണിച്ചാൽ എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാം എന്നാൽ യാത്രക്കാർ എപ്പോഴും താങ്കളുടെ യാത്രാരകകൾ കയ്യിൽ കരുതേണ്ടതുണ്ട്.ഭാവിയിൽ ടെർമിനലുകൾ ഒന്നിലും രണ്ടിലും ഈ സാങ്കേതികവിദ്യ നടപ്പിലാക്കാൻ ജി ഡി ആർ എഫ് ഐ ക്ക് പദ്ധതിയുണ്ട്.