രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റ് ശൃംഗല പൂർത്തിയാക്കി സൗദി

Advertisement

റിയാദ്: 150 ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ റെഡ് സി ഗ്ലോബൽ കമ്പനി പൂർത്തിയാക്കി. ഡെസ്റ്റിനേഷനിലെ പ്രധാന സ്ഥലങ്ങളിൽ എല്ലാം ചാർജിങ് പോയിന്റ് സ്ഥാപിച്ചു. സൗദിയിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ ഇലക്ട്രിക്കൽ ചാർജിങ് പോയിന്റ് ശൃംഖലയാണിത്. ആദ്യഘട്ടത്തിൽ പദ്ധതി പ്രദേശത്ത് ഉപയോഗിക്കുന്ന ലൂസിഡ് മെർസിഡസ് കമ്പനികളുടെ 80 ഇലക്ട്രിക് കാറുകൾ മുടങ്ങാതെ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചാർജിങ് സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്‌ മൊബിലിറ്റിയുടെ അടുത്ത തലമുറയിലേക്ക് റെഡ് സീ ഡെസ്റ്റിനേഷനിലെ എത്തിക്കാൻ സഹായിക്കുന്ന ഒരു പാതയാണ് സൗദി ഒരുക്കിയിരിക്കുന്നത്.ഗതാഗത സേവനവുമായി ബന്ധപ്പെട്ട മേഖലയിൽ 1500 ഡ്രൈവർമാർക്ക് തൊഴിലവസരങ്ങൾ ലഭിക്കും.കൂടാതെ വൈദ്യുതി ചാർജിങ്ങുമായി ബന്ധപ്പെട്ട ടെക്നീഷ്യന്മാരും വിദഗ്ധരും ചാർജിങ് സെന്റർ മാനേജർമാരും അടക്കം നിരവധി പേർക്കും തൊഴിലവസരങ്ങൾ ലഭിക്കും.