ഇന്ത്യയിൽ നിന്നും 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി സ്ഥിരീകരിച്ചു കാനഡ

Advertisement

ഒട്ടാവ.ഇന്ത്യയിൽ നിന്നും 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി സ്ഥിരീകരിച്ചു കാനഡ.ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയുടെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളി. ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ആവശ്യപ്പെട്ടത് വിയന്ന കൺവെൻഷൻ ചട്ടം അനുസരിച്ച് എന്ന് ഇന്ത്യ.ഇന്ത്യയിലുള്ള പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്ന് കാനഡ പുതിയ യാത്രമുന്നറിയിപ്പ് പുറത്തിറക്കി.

ഇന്ത്യയുടെ അന്ത്യശാസനം അംഗീകരിച്ച്‌ 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്നും പിൻവലിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി, നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ ഒറ്റരാത്രികൊണ്ട് പിൻവലിച്ചതിൽ ഇന്ത്യയ്ക്ക് വിശദീകണം ഇല്ലെന്നും, നടപടി അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമെന്നും വിമർശിച്ചു.
ബൈറ്റ്.

ആരോപണം തള്ളിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം,വിയന്ന കൺവെൻഷന്റെ ആർട്ടിക്കിൾ 11.1 അനുസരിച്ചാണ് നയതന്ത്രഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോടെ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി.

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടതായും പ്രസ്താവനയിൽ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം ഉദ്യോഗസ്ഥരെ പൂർണ്ണമായും പിൻവലിച്ചതോടെ മുംബൈ, ചണ്ഡിഗഡ്, ബംഗളൂരു എന്നീ കോൺസുലേറ്റുകളിൽ വിസ സേവനങ്ങൾ ഇനി ലഭ്യമാകില്ല.

ഉദ്യോഗസ്ഥരെ പിൻവലിച്ചതിന് പിന്നാലെ ഇന്ത്യയിലുള്ള കനേഡിയൻ പൗരന്മാർക്കായി പുതിയ യാത്രാമുന്നറിയിപ്പ് പുറത്തിറക്കി.
കാനഡ വിരുദ്ധ വികാരത്തിനും പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ടെന്നും പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്നും പുതുക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.

അതേസമയം പ്രശ്നപരിഹാരത്തിനായി ഇന്ത്യയുമായി ചർച്ച തുടരും എന്നു കാനഡ വ്യക്തമാക്കി.

Advertisement