ആഭരണങ്ങളിൽ ഖുർആൻ സൂക്തങ്ങൾ പാടില്ല

Advertisement

റിയാദ്: ആഭരണങ്ങളിൽ ഖുർആൻ സൂക്തങ്ങൾ പാടില്ലെന്ന് സൗദി വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഖുർആൻ സൂക്തങ്ങളെ അവമതി ക്കുന്നതിലേക്കും വഹിക്കുന്ന പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കുന്ന സ്ഥലത്തേക്ക് ഇവയുമായി പ്രവേശിക്കുന്നതിനാലുമാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഖുർആനിക സൂക്തങ്ങൾ ആഭരണങ്ങളിൽ രേഖപ്പെടുത്തരുതെന്ന് ഗ്രാന്റ് മുഫ്തി നേരത്തെ പ്രസ്താവിച്ചിരുന്നു. ഗ്രാന്റ് മുഫ്തിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആഭരണങ്ങളിൽ ഖുർആൻ സൂക്തങ്ങൾ രേഖപ്പെടുത്തുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.