പാസ്സ്പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് യുഎഇയിൽ നിയന്ത്രണം

Advertisement

ദുബായ് : പാസ്സ്പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് യുഎഇയിലേക്കുള്ള യാത്രയിൽ നിയന്ത്രണമെർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്.യുഎഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്ററാണ് ഇതുസംബന്ധിച്ചു വിമാനകമ്പനികൾക്ക് നിർദേശം നൽകിയത്.യുഎയിലെക്കെത്തുന്ന സന്ദർശക വിസകാർക്കാണ് നിയന്ത്രണം ബാധകമാകുക.ഒറ്റപേരുള്ള യുഎഇ റെസിഡന്റ് വിസക്കാർക്ക് ഈ നിയമം ബാധകമല്ല.

പാസ്പോർട്ടിൽ സർ നെയിം, ഗിവൺ നെയിം എന്നിവയിൽ ഏതെങ്കിലും ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കിൽ യാത്രാനുമതി ലഭിക്കില്ല. എന്നാൽ സർ നെയിം, ഗിവൺ നെയിം എന്നിവയിൽ എവിടെയെങ്കിലും രണ്ട് പേരുണ്ടെങ്കിൽ പ്രവേശനാനുമതി ലഭിക്കും.പാസ്സ്പോർട്ടിൽ ഏതെങ്കിലും പേജിൽ രണ്ടാം പേര് നൽകിയിട്ടുണ്ടെങ്കിലും പ്രേവേശനാനുമതി ലഭിക്കും.