സ്കൂൾ ബസിൽ കുട്ടികളെ ‘സലാമ’ ആപ്പ് വഴി നിരീക്ഷിക്കാം

Advertisement

അബൂദബി: അബൂദബിയിൽ സ്കൂൾ ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളെ നിരീക്ഷിക്കാൻ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. ഗതാഗത വകുപ്പിന് കീഴിലെ സംയോജിത ഗതാഗത കേന്ദ്രമാണ് സലാമ എന്ന പേരിൽ ആപ്പ് പുറത്തിറക്കിയത്. സലാമ ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം യുഎഇ പാസ് ഉപയോഗിച്ച് മാതാപിതാക്കൾക്ക് ഇതിൽ രജിസ്റ്റർ ചെയ്യാം. ശേഷം കുട്ടികളുടെ സ്കൂൾ നമ്പർ,ബസ് റൂട്ട്,ഐഡി നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകിയാൽ കുട്ടികൾ സ്കൂളിൽ എത്തുന്നതും തിരിച്ചു വീട്ടിൽ എത്തുന്നതും രക്ഷിതാക്കൾക്ക് എസ്എംഎസ് സന്ദേശം വഴി ലഭിക്കുന്നതാണ്. കൂടാതെ കുട്ടികൾ സ്കൂളിലേക്ക് പോകുന്നില്ലെങ്കിൽ ആ കാര്യവും സൂപ്പർവൈസറെ ഈ ആപ്പ് വഴി അറിയിക്കാവുന്നതാണ്. സ്കൂൾബസ് യാത്ര കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഗതാഗത കേന്ദ്രം സലാമ ആപ്പ് അവതരിപ്പിച്ചത്.