സൗദിയിൽ പൊതു ശുചിത്വ നിയമലംഘനത്തിന് 1000 റിയാൽ പിഴ

Advertisement

റിയാദ് : സൗദിയിൽ പൊതു ശുചിത്വവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴ പരിഷ്കരിച്ചു. 100 മുതൽ 1000 റിയാൽ വരെയാണ് പരിഷ്കരിച്ചത്. കൂടാതെ നഷ്ടപരിഹാരവും ഈടാക്കും. ഒക്ടോബർ 15 മുതൽ പരിഷ്കരിച്ച പിഴ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.

മാലിന്യം നിക്ഷേപിക്കാനായി സ്ഥാപിച്ചിട്ടുള്ള ബോക്സുകൾക്കുള്ളിൽ മാത്രമേ അവ നിക്ഷേപിക്കാൻ പാടുള്ളൂവെന്നും പൊതുശുചിത്വം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുൻസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി.മാലിന്യ ബോക്സുകളുടെ സ്ഥാനങ്ങൾ മാറ്റുന്നതും അവ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും നിയമലംഘനമാണ് ആദ്യ തവണ 500 റിയാലും കുറ്റം ആവർത്തിച്ചാൽ ഇരട്ടി തുകയും ആണ് ഇതിനുള്ള പിഴ കൂടാതെ നാശനഷ്ടത്തിന്റെ മൂല്യത്തിന് അനുസരിച്ച് നഷ്ടപരിഹാരവും ഈടാക്കുന്നതാണ്.