42-മത് ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ 1 മുതൽ ആരംഭിക്കും

Advertisement

ഷാർജ : 42മത് ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ വച്ച് നടക്കും. നമുക്ക് പുസ്തകങ്ങളെ കുറിച്ച് പറയാം എന്ന പ്രമേയത്തിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നോബേൽ സമ്മാന ജേതാവ് അടക്കമുള്ള ഒട്ടേറെ പ്രശസ്ത എഴുത്തുകാരും ചിന്തകരും പ്രഭാഷകരും പങ്കെടുക്കും. പുസ്തകമേളയുടെ സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി (എസ് ബിഎ)യുടെ ഔദ്യോഗിക അതിഥികൾ അല്ലെങ്കിലും മലയാളത്തിൽ നിന്നും പ്രമുഖ എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും മേളയിൽ പങ്കെടുക്കും. നൈജീരിയൻ നോവലിസ്റ്റും 1986 ലെ നൊബേൽ ജേതാവുമായ വോൽ സോയിങ്ക, മാൽക്കം തി മോത്തി ഗ്ലാഡ് വെൽ, റോബർട്ട് ഹാരിസ് തോമസ് എറിക് സൺ, മൊഹാസിൻ ഹമീദ്, സുനിതാ വില്യംസ്, കരീന കപൂർ,മോണിക്ക ഹാലൻ,സ്വാമി പൂർണ്ണചൈതന്യ, വാക് ലവ് എന്നിവരും മേളയിൽ എത്തും.

സാഹിത്യപ്രതിഭകൾക്ക് പുറമെ ബഹിരാകാശ സിനിമ, സാമ്പത്തിക മേഖലകളിലെ പ്രമുഖരും മേളയിൽ പങ്കെടുക്കും. അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും യുഎസ് നേവി ഓഫീസറുമായ ഇന്ത്യൻ വംശജ സുനിതാ വില്യംസ് വായനക്കാരുമായി സംവദിക്കും. ബോളിവുഡ് താരം കരീന കപൂർ ‘കരീന കപൂർ ഖാന്റെ പ്രഗ്നൻസി ബൈബിൾ’ എന്ന പുസ്തകവുമായാണ് എത്തുന്നത്.