ദുബായ് റൺ നവംബർ 26 ന്

Advertisement

ദുബായ് : ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ദുബായ് റണ്ണിന്റെ അഞ്ചാം പതിപ്പിന് നവംബർ 26ന് തുടക്കം.

രണ്ടു ലക്ഷത്തിലധികം ആളുകൾ ഇത്തവണ ഷെയ്ക്ക് സായിദ് റോഡിൽ ഓടാൻ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.5 കിലോമീറ്റർ 10 കിലോമീറ്റർ എന്നിങ്ങനെ രണ്ട് വ്യത്യസ്ത റൂട്ടുകൾ ആണ് പുതിയ പതിപ്പിലുള്ളത്. ദുബായ് ഓപ്പറ,ദുബായ് മാൾ, ബുർജ് ഖലീഫ തുടങ്ങിയ പ്രധാന ലാൻഡ്മാർക്കുകളിലൂടെയുള്ള 5 കിലോമീറ്റർ ഡൗൺ ടൗൺ ഫാമിലി റൂട്ട് ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നിന്നുമാണ് ആരംഭിക്കുക.
രജിസ്ട്രേഷൻ പൂർത്തിയായാൽ സൺ ആൻഡ് സ്പോർട്സ് നൽകുന്ന ബിബുകളും ടീഷർട്ടുകളും ശേഖരിക്കണം എന്നും അധികൃതർ അറിയിച്ചു ദുബായ് കഴിഞ്ഞ പതിപ്പിൽ ഒരു ലക്ഷത്തിൽ 1,93,000 ആളുകളാണ് പങ്കെടുത്തത്.
സൗജന്യ രജിസ്ട്രേഷനായിhttps://www.dubairun.com സന്ദർശിക്കുക.