ഷാർജ : എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്ന ഷാർജ റിയൽ എസ്റ്റേറ്റ് എക്സിബിഷൻ ‘ഏക്കർസ് 2024’ എഡിഷൻ ജനുവരിയിൽ നടക്കും. ഷാർജ കിരീടവകാശിയും ഉപ ഭരണാധികാരിയുമായി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാധികാരത്തിൽ ഷാർജ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വിഭാഗവും സംയുക്തമായാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
ജനുവരി 17 മുതൽ 20 വരെ ഷാർജ എക്സ്പോ സെന്ററിൽ ആണ് പരിപാടി നടക്കുന്നത്. ആഗോളതലത്തിൽ റിയൽ എസ്റ്റേറ്റ് മേഖല കൈവരിക്കുന്ന വളർച്ചയെ അടയാളപ്പെടുത്തുന്ന എക്സിബിഷൻ എമിറേറ്റിലെ പുതിയ സംവിധാനങ്ങളെ പരിചയപ്പെടാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്. എക്സ്പോ സെന്ററിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് ഇവന്റാണ് ‘ഏക്കർസ് ‘ എന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ എക്സ്പോ സെന്ററിന്റെയും ചെയർമാൻ അബ്ദുല്ല സുൽത്താൻ ഉവൈസ് അൽ പറഞ്ഞു.