വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു; അടുത്ത മാസം 15ന് തുറമുഖത്ത് എത്തും

Advertisement

ഷാങ്ഹായ്:( ചൈന)
വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലനും ചൈനയിൽ നിന്ന് പുറപ്പെട്ടു. ഷെൻ ഹുവ 29 എന്ന കപ്പലാണ് ഷാങ്ഹായിയിൽ നിന്ന് പുറപ്പെട്ടത്. ക്രെയിനുകളുമായി കപ്പൽ അടുത്ത മാസം 15ന് എത്താനാണ് സാധ്യത. നിലവിൽ തുറമുഖത്ത് എത്തിയ ഷെൻ ഹുവ 15ൽ നിന്ന് അവസാനത്തെ ക്രെയിൻ ഇന്നിറക്കും. ഇന്നത്തോടെ കപ്പൽ വിഴിഞ്ഞത്ത് നിന്ന് മടങ്ങുമെന്നാണ് സൂചന

അതേസമയം വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ നീക്കം നടത്തുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി എത്തുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനമെടുത്തു. നിലവിൽ മുന്ദ്ര തുറമുഖത്ത് എം എസ് സിയുമായി ചേർന്ന് അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്.