മക്ക ബസ് സർവീസ് നവംബർ ഒന്നു മുതൽ ആരംഭിക്കും

Advertisement

ജിദ്ദ : മക്കയിലെ പൊതുഗതാഗത ബസ് സർവീസ് നവംബർ ഒന്നിന് ആരംഭിക്കും. ഒന്നര വർഷമായി തുടർന്ന പരീക്ഷണഓട്ടം അവസാനിച്ചു. നഗരത്തിലെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിച്ച് 12 റൂട്ടുകളിൽ ആയി 400 ബസ്സുകൾ സർവീസ് നടത്തും. വിവിധ ഭാഗങ്ങളിലായി 438 ബസ്റ്റോപ്പുകളും 800 ഡ്രൈവർമാരും ഉണ്ടാകും. യാത്രക്കാരിൽ നിന്ന് 4 റിയാൽ ആണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.

മക്കയിലെ താമസക്കാർക്കും സന്ദർശകർക്കും ഗതാഗതസേവനം ഒരുക്കുന്നതിൽ മക്ക ‘ബസ് സർവീസ്’ പദ്ധതിയുടെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നതായി റോയൽ കമീഷൻ അറിയിച്ചു. പത്തുകോടി യാത്രക്കാരെ ഒന്നര വർഷത്തെ പരീക്ഷണ ഓട്ടത്തിനിടയിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനായി. വേഗമേറിയ ബസ്സുകൾ, തിരക്ക് കുറഞ്ഞതും സ്ഥിരമായതുമായ തെരുവുകൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് ഇരിപ്പിടങ്ങൾ, പരിസ്ഥിതി മനുഷ്യസൗഹൃദപരമായ ബസ്സുകൾ, മക്കയിലെ എല്ലാ ഏരിയകളിലൂടെയും സർവീസ് എന്നിവ പദ്ധതി വിജയകരമാക്കാനും ജീവിത നിലവാരം ഉയർത്താൻ സഹായിച്ചു. പൊതുഗതാഗത മേഖലയിലെ ആഗോളവൈദഗ്ധ്യം സ്വദേശ വൽക്കരിക്കാനായി.