ഷാർജ സഫാരി പാർക്കിൽ 61 മൃഗങ്ങളെകൂടി എത്തിച്ചു

Advertisement

ഷാർജ: സഞ്ചാരികളുടെ ആകർഷണമായ ഷാർജ സഫാരിയിൽ 61 മൃഗങ്ങളെ കൂടി പുതുതായി എത്തിച്ചതായി അധികൃതർ അറിയിച്ചു. ആഫ്രിക്കയിൽ നിന്നാണ് തികച്ചും വ്യത്യസ്തമായ ഇനത്തിൽ ഉൾപ്പെട്ട മൃഗങ്ങളെ പരിസ്ഥിതി സംരക്ഷിത മേഖല അതോറിറ്റിയുടെ മേൽനോട്ടത്തിൽ എത്തിച്ചത്.

സഫാരിയുടെ പുതിയ സീസണിൽ സന്ദർശകർക്ക് മൃഗങ്ങളെ കാണാൻ സാധിക്കും. പരിസ്ഥിതി, ടൂറിസം എന്നീ ലക്ഷ്യസ്ഥാനങ്ങളെ ശക്തിപ്പെടുത്താനും കാഴ്ചപ്പാടിന് അനുസരിച്ച് വൈവിധ്യമാർന്ന ജീവജാലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനാണ് പുതിയ മൃഗങ്ങളെ എത്തിച്ചതെന്ന് പരിസ്ഥിതി സംരക്ഷിച്ച മേഖല അതോറിറ്റി ചെയർപേഴ്സൺ ഹന സൈഫ് അൽ സുവൈദി പറഞ്ഞു. ആഫ്രിക്കയ്ക്ക് പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് എന്നറിയപ്പെടുന്ന കേന്ദ്രത്തിന്റെ പുതിയ സീസൺ സെപ്റ്റംബർ 21നാണ് ആരംഭിച്ചത്.

Advertisement