കേളി സാംസ്ക്കാരിക വേദിയുടെ പത്താമത് കെ ഡി ഫുട്ബോൾ ടൂർണ്ണമെന്റ് നാളെ മുതൽ

Advertisement

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ‘കുദു കേളി’ പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റ് വെള്ളിയാഴ്ച മുതൽ ആരംഭിക്കും. രണ്ടുമാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് റിയാദ് സുലൈയിൽ പുതുതായി നിർമ്മിച്ച അൽമുത്തവ പാർക്ക് ഗ്രൗണ്ടിലാണ് നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ പകുതിവരെ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 5: 30ന് 7: 30നുമായി രണ്ടു മത്സരങ്ങൾ വീതമാണ് നടക്കുക സൗദി കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള അമച്വർ ഫുട്ബോൾ ലീഗിന്റെ അനുമതിയോടെയാണ് ടൂർണമെന്റ് നടക്കുന്നത്. സൗദി റഫറി പാനലിലെ അലി അൽഖഹ്താനി ഹെഡ് റഫറിയായുള്ള ഏഴംഗ സംഘത്തിനാണ് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള ചുമതല. ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇലവൻസ് കളികളാണ് നടക്കുക. മികച്ച കളിക്കാരനും ഗോൾകീപ്പർക്കും മികച്ച ഡിഫൻഡർക്കും പ്രൈസ് മണി നൽകും. കാണികൾക്കായി 13 സ്കൂട്ടറുകളും 14 ഗ്രാം സ്വർണവും ഉൾപ്പെടെ ഒട്ടനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ 8 മുൻനിര ടീമുകൾ 2 ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന മത്സരം ലീഗ് കം നോകൗട്ട് അടിസ്ഥാനത്തിലാണ് നടക്കുക.