ലോക സംഗീത മേളയും പുരസ്കാര നിശയും റിയാദിൽ

Advertisement

ജിദ്ദ: 2024ലെ ലോക സംഗീത മേളയും പുര സ്കാര നിശയും റിയാദിൽ നടക്കുമെന്ന് സൗദി മ്യൂസിക് അതോറിറ്റി അറിയിച്ചു. മ്യൂ സിക് സിറ്റികളുടെ മേളയാണിത്. മധ്യപൗര സ്ത്യ മേഖലയിൽ ആദ്യമായാണ് ഈ പരി പാടി നടക്കുന്നത്. നിരവധി നഗരങ്ങളുമായി മത്സരിച്ചാണ് ഈ പരിപാടിക്ക് ആതിഥ്യമരുളാൻ റിയാദ് നഗരത്തിന് അവസരം ലഭിച്ചതെ ന്നും അതോറിറ്റി പറഞ്ഞു. 2024 നവംബർ 14 മുതൽ 16 വരെ റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് പരിപാടികൾ നടക്കുക. ലോകമെമ്പാടുമുള്ള നൂറിലധികം വിദഗ്ധർ സംഗീത വ്യവസായത്തിലെ വിവിധ വിഷയ ങ്ങൾ പ്രദർശിപ്പിക്കും. ഒക്ടോബർ മൂന്നു മു തൽ നവംബർ 14 വരെ ആറാഴ്ച കാലയളവി ൽ റിയാദിലെ സൗദി മ്യൂസിക് സെൻറർ പഠന പരിപാടികൾ സംഘടിപ്പിക്കും. പ്രാദേശിക, മേഖല തലത്തിലുള്ള 50ലധികം പേർ അതിലുണ്ടാകും. സംഗീത നഗരങ്ങളുടെ സമ്മേ ളനത്തിലും അവാർഡുകളിലും സംഗീത മേ ഖലയെ സമ്പന്നമാക്കുന്ന നിരവധി പ്രവർത്തനങ്ങളും പരിപാടികളുമുണ്ടാകും.

സന്ദർശകർക്കും പങ്കെടുക്കുന്നവർക്കും വ്യ തിരിക്തമായ സംഗീതാനുഭവം നൽകുന്നതിന് സംഗീതത്തിന്റെ വിവിധ മേഖലകളിലെ ഒന്നിലധികം വൈവിധ്യമാർന്ന വിഷയങ്ങളും ഉൾക്കൊള്ളും. റിയാദ് ഇങ്ങനെയൊരു പരി പാടിക്ക് ആതിഥേയത്വം വഹിക്കുന്നത് ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായ അന്താ രാഷ്ട്ര സാംസ്കാരിക വിനിമയം പ്രോത്സാ ഹിപ്പിക്കാനുള്ള സാംസ്കാരിക മന്ത്രാലയ ത്തിന്റെ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നു.

Advertisement