ഫുട്ബാൾ ഇതിഹാസംലയണൽ മെസിക്ക് എട്ടാം തവണയും ബലോൻ ദ് ഓർ പുരസ്ക്കാരം

Advertisement

പാരിസ്:  മികച്ച പുരുഷ ഫുട്ബോളർക്കുള്ള കഴിഞ്ഞ സീസണിലെ  ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പ്രശസ്തമായ ബലോൻ ദ് ഓർ പുരസ്കാരം എട്ടാം തവണയും അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക്.  അഞ്ച് തവണ പുരസ്ക്കാര ജേതാവായിട്ടുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസ്സിക്കു പിന്നിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെ മറികടന്നാണ് 67–ാമത് ബലോൻ ദ് ഓർ പുരസ്കാരം  മെസ്സി  സ്വന്തമാക്കിയത്.