മദീനയിൽ ദ്രുതഗതാഗത ബസ് സർവിസ് ആരംഭിക്കുന്നു

Advertisement

ജിദ്ദ: മദീന നഗരത്തിൽ ‘ദ്രുതഗതാഗത ബസ്
സർവിസ്’ (ബി.ആർ.ടി) പദ്ധതി ആരംഭിക്കു ന്നു. മദീന മേഖല വികസന അതോറിറ്റി സ്വ കാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധ തി നടപ്പാക്കുന്നത്. ‘വിഷൻ 2030’ പദ്ധതിക ളൊന്നായ ‘ദുയൂഹുറഹ്മാൻ’ പ്രോഗ്രാമാണ് ഇതിന് ധനസഹായം നൽകുന്നത്. മദീനയി ലെ താമസക്കാർക്കും സന്ദർശകർക്കും നൽ കുന്ന പൊതുഗതാഗത സേവനങ്ങളിലേക്ക് പുതിയതും ഗുണപരവുമായ സൗകര്യം ചേർ ക്കലാണ് പദ്ധതി. മദീനക്കും അവിടത്തെ സ ന്ദർശകർക്കും സർക്കാർ നൽകുന്ന പരിചര ണവും ശ്രദ്ധയും പ്രതിഫലിപ്പിക്കുന്നതായിരി ക്കും. മദീനയുടെ ഭൂമിശാസ്ത്രപരമായ സ്വഭാ വത്തിന് ആനുപാതികമായി പൊതുഗതാഗ ത സേവന സംവിധാനം മെച്ചപ്പെടുത്തുന്നതി നുള്ള ഏറ്റവും ഉചിതമായ സംവിധാനമാണ് ഇത്. പരിസ്ഥിതി സൗഹൃദ ബസുകളും ദ്രുത ഗതിയിലുള്ള നടപ്പാക്കലും പ്രവർത്തനവുമാ ണ് പദ്ധതിയുടെ സവിശേഷത. ഗതാഗത സംവിധാനങ്ങൾ ഊർജിതമാക്കാനും പുതി യ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും.

ബസ റാപ്പിഡ ട്രാൻസിറ്റ് (ബി.ആർ.ടി) പദ്ധ ലിയിൽ 52 കിലോമീറ്റർ നീളമുള്ള രണ്ട് പ്രധാ ന റൂട്ടുകളാണുള്ളത്. മണിക്കൂറിൽ 1800 യാ ത്രക്കാർക്ക് യാത്ര ചെയ്യാനാവും. 33 ബസ് സ്റ്റോപ്പുകളുമുണ്ടാകും. ആദ്യ റൂട്ടിലെ 36 കിലോമീറ്റർ റൂട്ടിൽ 22 സ്റ്റോപ്പുകളാണുള്ള ത്. അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീ സ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബ സ് സ്റ്റേഷനിൽനിന്ന് ആരംഭിച്ച് വെസ്റ്റ് മദീ ന സ്റ്റേഷനിൽ എത്തിച്ചേരും. മസ്ജിദുന്ന ബവി സ്റ്റേഷൻ, ഹറമൈൻ എക്സ്പ്രസ് ട്രെയിൻ സ്റ്റേഷൻ, നോളജ് ഇക്കണോമിക് സിറ്റി, വിഷൻസ് ഓഫ് ദി സിറ്റി പദ്ധതി. അ സീസിയ സ്പോർട്സ് സ്റ്റേഡിയം സ്റ്റേഷൻ എന്നീ ഒരു കൂട്ടം സ്റ്റേഷനുകളിലൂടെ ബസുകൾ കടന്നുപോകും. രണ്ടാമത്തെ റൂട്ടിൽ 16 കിലോമീറ്റർ റൂട്ടിൽ 11 ബസ് സ്റ്റോപ്പുകൾ ഉ ണ്ടാവും. സയ്യിദ് ശുഹദാഅ് സ്ക്വയർ സ്റ്റേ ഷനിൽ നിന്ന് ആരംഭിച്ച് ‘ജബൽ ഉഹുദ് മീ ഖാത്ത് മസ്ജിദ് വരെയാണ്. സെൻട്രൽ ഏരി യ സ്റ്റേഷൻ, നോർത്ത് സ്റ്റേഷൻ, മുത്വവ സിത് റിങ് റോഡ് സ്റ്റേഷൻ, അൻബരിയ സ്ക്വയർ സ്റ്റേഷൻ, അൽഹിജ്ർ സ്റ്റേഷൻ എന്നിവയുൾപ്പെടെ ഒരു കൂട്ടം സ്റ്റേഷനുക ളിലൂടെ ഇത് കടന്നുപോകുന്നു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, അവരുടെ അനുഭവം സമ്പന്നമാക്കുക, തുറമുഖങ്ങൾ, മസ് ജിദുന്നബവി, ഇസ്ലാമിക ചരിത്രത്തിന്റെ സൈറ്റുകൾ എന്നിവക്കിടയിലുള്ള സഞ്ചാരം എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisement