വെള്ളിയാഴ്ചവരെ സൗദിയിൽ വ്യാപക മഴക്ക് സാധ്യത

Advertisement

ജിദ്ദ: അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തെ വിവിധ മേഖലയിൽ കനത്ത മഴക്ക് സാധ്യത യെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യ ക്തമാക്കി.
ആവശ്യമായ മുൻകരുതൽ എടുക്കണമെ ന്നും സുരക്ഷക്ക് അതാവശ്യമാണെന്നും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്വരകൾ എന്നിവക്കടുത്തുനി ന്ന് മാറിനിൽക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡി ഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ നീന്തരു ത്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത തുടരുന്ന തിനാൽ വിവിധ മാധ്യമങ്ങളിലൂടെയും സമൂ ഹ മാധ്യമ സൈറ്റുകളിലൂടെയും വരുന്ന നിർ ദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
മക്ക മേഖലയിൽ സാമാന്യം ശക്തമായ മഴ ക്ക് സാധ്യതയുണ്ട്. കൂടെ ആലിപ്പഴവർഷവും പൊടിക്കാറ്റും ഉണ്ടായേക്കാം. മക്ക, ത്വാഇഫ്, ജുമും, കാമിൽ, ഖുർമ, തുർബ, റനിയ, അൽ മുവൈഹ്, അലെയ്ത്ത്, ഖുൻഫുദ, അദ്മ്, അർദിയാത്ത്, മെയ്സാൻ, ബഹ്റ എന്നിവിട ങ്ങളിലാണ് മഴക്ക് കൂടുതൽ സാധ്യതയെ ന്നും സിവിൽ ഡിഫൻസ് സൂചിപ്പിച്ചു.
റിയാദ്, ജീസാൻ, അസീർ, അൽബാഹ, മദീന, ഹാഇൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അ തിർത്തി, ഖസിം, കിഴക്കൻ മേഖല എന്നിവ യുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടാകുമെ ന്നും മുന്നറിയിപ്പിൽ പറഞ്ഞു.

Advertisement