ദുബായ് : യു.എ.ഇയിൽ നടന്ന അന്താരാഷ്ട്ര
മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ സ്വർണവും വെള്ളിയും ഉൾപ്പെടെ ഇന്ത്യക്കായി രണ്ട് മെ ഡലുകൾ നേടി അഭിമാനമായി മലയാളി. കോഴിക്കോട് സ്വദേശിയായ എം.കെ. സലീ മാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ദു ബൈ അൽ വസൽ സ്പോർട്സ് ക്ലബ് സ്റ്റേ ഡിയത്തിൽ നടന്ന മത്സരത്തിൽ 55 വയസ്സി ന് മുകളിലുള്ള വിഭാഗത്തിൽ ട്രിപ്പ്ൾ ജംപിൽ സ്വർണവും ലോങ് ജംപിൽ വെള്ളിയുമാണ് ഇദ്ദേഹം നേടിയത്. ഇന്ത്യയെ കൂടാതെ റഷ്യ, ശ്രീലങ്ക, കസാഖ്സ്താൻ, യു.എ.ഇ, പാകി സ്താൻ, ഖത്തർ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങ ളിൽ നിന്നുള്ള അത്ലറ്റുകളാണ് മീറ്റിൽ പങ്കെടുത്തത്.
ഈ വർഷം ഫിലിപ്പൈൻസിൽ നടക്കുന്ന 22-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിലേക്കും സ ലിം യോഗ്യത നേടിയിട്ടുണ്ട്. ഹൃദ്രോഗത്തെ അതിജീവിച്ച ഇദ്ദേഹം ഇന്ത്യക്കായി നിരവധി അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റുകളിൽ നേര ത്തെയും നിരവധി മെഡലുകൾ കരസ്ഥമാ ക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നേപ്പാൾ രംഗ സാല ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നട ന്ന മീറ്റിലും ഇന്ത്യക്കായി ട്രിപ്പ്ൾ ജംപിൽ സ ലിം സ്വർണം നേടിയിരുന്നു. കൂടാതെ ലോങ് ജംപ്, 100 മീറ്റർ ഓട്ടം എന്നിവയിൽ യഥാക മം വെള്ളിയും വെങ്കല മെഡലും നേടിയിരു ന്നു. കോഴിക്കോട് ബാറിലെ മുതിർന്ന അഭി ഭാഷകനായ ഇദ്ദേഹം കാലിക്കറ്റ് യൂനിവേഴ് സിറ്റിയിലെ വ്യക്തിഗത ചാമ്പ്യനും കേരള മു ൻ ഹോക്കി ദേശീയ താരവും സംസ്ഥാന ഹോക്കി ക്യാപ്റ്റനും ആയിരുന്നു. പിതാവ്: എം.കെ. മൊയ്തീൻ കോയ. ഭാര്യ: ഷാമി സ ലിം. മക്കൾ: ഫസിൻ സലിം.