സഹായം ചോദിക്കുമ്പാഴുള്ള പ്രതികരണസമയത്തിൽ അജ്മാൻ പൊലീസ് ഒന്നാമത്

Advertisement

അജ്മാൻ: പ്രതികരണ സമയത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അജ്മാൻ പൊലീസ്. കഴിഞ്ഞ വർഷം ലഭിച്ച അന്വേഷണങ്ങളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രതി കരിച്ചാണ് അജ്മാൻ പൊലീസ് ഈ റെക്കോ ഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ പ്ര തികരണം ശരാശരി രണ്ടു മിനിറ്റും 28 സെ ക്കൻഡും എന്ന സമയത്തിലേക്ക് എത്തിച്ചാണ് അജ്മാൻ പൊലീസ് ആഗോളതലത്തി ലും പ്രാദേശികമായും ഈ നേട്ടം സ്വന്തമാക്കിയത്. അടിയന്തര സംഭവങ്ങളോട് ഏറ്റവും വേഗ ത്തിൽ പ്രതികരിക്കാൻ നൂതന പദ്ധതികളും സംരംഭങ്ങളും നടപ്പാക്കിയതിന്റെ ഫലമായാ ണ് ഈ നേട്ടം കൈവരിച്ചതെന് അധികൃതർ അവകാശപ്പെട്ടു. ഇതിനായി ആവശ്യമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും അതുവഴി മികച്ച സേവനം ഒരുക്കുന്നതിലും പൊലീസിന് ഏറെ മുന്നോട്ടുപോകാൻ കഴി ഞ്ഞുവെന്നാണ് ഇതുമായി ബന്ധപ്പെട്ട കണ ക്കുകൾ വ്യക്തമാക്കുന്നത്.