ജബാലിയ ക്യാമ്പ് ആക്രമണം മനുഷ്യത്വരഹിതമെ ന്ന് സൗദി അറേബ്യ

Advertisement

ജിദ്ദ: ഗസ്സ മുനമ്പിലെ ജബാലിയ ക്യാമ്പിന് നരെ ഇസ്രായേൽ നടത്തിയ ആക്രമണ ത്തെ സൗദി വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. ഇത് നിരവധി നി രപരാധികളുടെ ജീവനപഹരിച്ചു. അനേകം പേർക്ക് പരിക്കേറ്റു. മനുഷ്യത്വരഹിതമായ പ്ര വൃത്തിയാണിത്. ഗസ്സയിലെ സൈനികാക്രമ ണങ്ങൾ എത്രയും പെട്ടെന്ന് നിർത്തണമെ ന്നും സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. ഇസ്രായേലി അധിനിവേ ശസേന സാധാരണക്കാരായ ജനങ്ങൾ തി ങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ ആവർത്തിച്ച ക്ഷ്യമിടുന്നത് അപലപനീയമാണെന്നും പൊ റുക്കാനാവാത്ത നടപടിയാണെന്നും എ ക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്ര സ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാസം 27ന് യു.എൻ ജനറൽ അസംബ്ലി പാസാക്കിയ പ്രമേയത്തിന് അനുസൃതമായി ഉടൻ വെടി നിർത്താനും ഇരകൾക്ക് സഹായമെത്തിക്കു ന്നതിനുള്ള മാനുഷിക ഇടനാഴി തുറക്കാനും അധിനിവേശ സർക്കാറിനെ സമ്മർദത്തിലാ ക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ട സാഹചര്യത്തിലാണ് മനുഷ്യത്വരഹിതമായ ആക്രമണം തുടരുന്നതെന്നും പ്രസ്താ വനയിൽ കുറ്റപ്പെടുത്തി.നിലവിലുള്ള അപകടകരമായ മാനുഷിക സാഹചര്യങ്ങളെ ഒട്ടും ന്യായീകരിക്കാൻ കഴി യില്ല. രക്തച്ചൊരിച്ചിൽ ഒഴിവാക്കുക, സിവിലി യന്മാരെ സംരക്ഷിക്കുക, സൈനിക പ്രവർ ത്തനങ്ങൾ നിർത്തുക എന്നിവ അടിയന്തര മുൻഗണനകളാണ്. അത് നീട്ടിവെക്കാനോ ത ടസ്സപ്പെടുത്താനോ അംഗീകരിക്കാൻ കഴിയില്ല. ഉടൻ അവ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് അനിവാര്യമായും ഒരു മാനുഷിക ദുര ന്തത്തിലേക്ക് നയിക്കും. ഇസ്രായേൽ അധി നിവേശത്തിനും അന്താരാഷ്ട്ര സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Advertisement