നാലു മാസം നീണ്ട നിയമ പോരാട്ടം; വെന്തുമരിച്ച ഇ ന്ത്വക്കാരുടെ മൃതദേഹം വിട്ടുകിട്ടി

Advertisement

റിയാദ്: താമസിക്കുന്ന കണ്ടെയ്നറിന് തീപി ടിച്ച് നാലു മാസം മുമ്പ് വെന്തുമരിച്ച മൂന്ന് ഇ ന്ത്യക്കാരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ഇന്ത്യൻ എംബസിയും കേളി കലാസാംസ്കാരിക വേദിയുടെ പ്രവർത്തകരും നടത്തിയ നി യമപോരാട്ടത്തിന് വിജയം. റിയാദ് പ്രവിശ്യ യിൽ അൽഖർജിനു സമീപം ദിലം മേഖലയി ലെ ദുബയ്യയിൽ കൃഷിത്തോട്ടങ്ങളിൽ ജോ ലിചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലി (32), ബിഹാർ സ്വദേശികളാ യ സണ്ണി കുമാർ (26), അൻസാരി മുംതാസ് (30) എന്നിവരാണ് താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ വെന്തുമരിച്ചത്. ഇവരുടെ മൃതദേഹം വിട്ടുകിട്ടാനും അനന്തര നടപടികൾ പൂർത്തിയാക്കാനും കാലതാമസ മുണ്ടായി. സ്പോൺസറുടെ നിസ്സഹകരണ വും ചില കേസുകളുമാണ് ഇതിന് കാരണമാ യത്. കേസുകൾ രമ്യതയിൽ പരിഹരിക്കാൻ കഴിയാതെവന്നതിനെ തുടർന്ന് ഇന്ത്യൻ എംബസി സ്പോൺസർക്കെതിരെ കേസ് ഫയൽ ചെയ്തു. ആദ്യം ദിലം കോടതി കൈകാ ര്യംചെയ്ത കേസ് പിന്നീട് റിയാദിലെ ദീര കോടതിയിലേക്കു മാറ്റി. നാലു മാസത്തിനു ശേഷം കോടതിയിൽനിന്ന് അനുകൂല വിധി യുണ്ടാവുകയായിരുന്നു.ആദ്യംമുതലേ ഈ വിഷയത്തിൽ ഇടപെട്ടത് കേളി അൽഖർജ്ജീവകാരുണ്യ വിഭാഗമായി രുന്നു. എംബസിക്കൊപ്പം നിന്ന് കേസ് മുന്നോട്ടുകൊണ്ടുപോയത് കേളിയായിരുന്നു. കോടതിയിൽനിന്ന് അന്തിമ വിധി വന്നതോ ടെ രണ്ടുപേരുടെ ഭൗതിക ശരീരങ്ങൾ നാട്ടി ലെത്തിക്കുന്നതിനും ഒരാളുടേത് റിയാദിൽ അടക്കുന്നതിനും തീരുമാനമായി. ഉത്തർപ്ര ദേശ് സ്വദേശിയായ ഫർഹാൻ അലിയുടെ മൃ തദേഹം കഴിഞ്ഞദിവസം കേളി പ്രവർത്തക രുടെ നേതൃത്വത്തിൽ അൽഖർജിൽ ഖബറട ക്കി. ബന്ധുക്കളും സുഹൃത്തുക്കളും സം സ്കാര ചടങ്ങിൽ പങ്കെടുത്തു. ബിഹാർ സ്വദേശികളായ സണ്ണി കുമാർ, അൻസാരി മും താസ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെ ത്തിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി.

Advertisement