പാക്കിസ്ഥാനിൽ വ്യോമസേന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം,മൂന്നു വിമാനങ്ങളും ഒരു ടാങ്കറും തകർന്നു

Advertisement

ഇസ്ളാമബാദ്. പാക്കിസ്ഥാനിൽ വ്യോമസേന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. 40 ഓളം വിമാനങ്ങൾക്ക് കേട് പാട് സംഭവിച്ചതായി റിപ്പോർട്ട്. മൂന്നു വിമാനങ്ങളും ഒരു ടാങ്കറും ആക്രമണത്തിൽ തകർന്നു എന്നും മൂന്ന് ഭീകരരെ വധിച്ചതായും സൈന്യം. പാക് ഭീകരസംഘടനയായ തെഹരിക്-ഇ -ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.


ഇന്ത്യയിലെ പത്താൻകോട്ട് വ്യോമത്താവളത്തിൽ ഉണ്ടായതിന് സമാനമായ ഭീകരക്രമണമാണ്,പാകിസ്താനിൽ മിയാവാലിയിലെ വ്യോ മ കേന്ദ്രത്തിൽ ഉണ്ടായത്.വ്യോമ കേന്ദ്രത്തിലേക്ക് കയറിയ ഭീകരർ ഗ്രനേഡ് ആക്രമണവും വെടിവെപ്പും നടത്തി.

ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്.വ്യോമസേന കേ​ന്ദ്ര ആക്രമണം നടത്തിയ ആറു പേരിൽ മൂന്ന് ഭീകരരെ വധിച്ചുവെന്ന് ISPR അറിയിച്ചു.
മറ്റു മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിരി ക്കുകയാണെന്നും പാക് സൈന്യം വ്യക്തമാക്കി.

ഭീകരവാദി ആക്രമണത്തിൽ പരിശീലനകേന്ദ്രത്തിലുണ്ടായിരുന്ന മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് പാക് സൈന്യം പത്രപ്രസ്താവനയിൽ അറിയിച്ചു.പാക് ഭീകര സംഘടനയായ തെഹരിക്-ഇ -ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ബലൂചിസ്താനിലും ഖൈബർ പഖ്തുൻഖ്വായിലും പാക്മ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടിരുന്നു.ഇതിന് മണിക്കൂറുകൾക്കകമാണ് വ്യോ മസേനാ പരിശീലകേന്ദ്രത്തിന് നേർക്ക് ആക്രമണമുണ്ടായത്.

Advertisement