ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിൽ വാഹനാപകടം; 11 പേർക്ക് പരുക്ക്

Advertisement

സൗദി:
സൗദി അറേബ്യയിലെ ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ 11 പേർക്ക് പരുക്ക്. ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിൽ ജിദ്ദ ദിശയിലുള്ള റോഡിൽ മുസ്ഹഫ് ശിൽപത്തിന് സമീപമാണ് വ്യാഴാഴ്ച വാഹനാപകടം ഉണ്ടായത്. അപകടവിവരം അറിഞ്ഞയുടനെ ആറ് ആംബുലൻസ് സംഘങ്ങൾ സ്ഥലത്തെത്തിയിരുന്നു. 11 പേർക്കാണ് പരുക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതര പരുക്കേറ്റയാളെ എയർ ആംബുലൻസിൽ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു. മറ്റ് പത്ത് പേരെ മക്കയിലെ വിവിധ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചതായി റെഡ് ക്രസന്റ് അറിയിച്ചു.