ദുബൈ: രാജ്യത്തിന്റെ ഐക്യവും ഒരുമയും
പ്രകാശിപ്പിക്കുന്ന ചടങ്ങുകളോടെ യു.എ.ഇ യിൽ ഒന്നടങ്കം പതാക ദിനാചരണം നടത്തി. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് രാജ്യ ത്തെ എല്ലാ സുപ്രധാന കേന്ദ്രങ്ങളിലും പതാ ക ഉയർത്തൽ ചടങ്ങുകൾ നടന്നത്. ഓഫി സുകളിലും സ്കൂളുകളിലും വീടുകളിലുമട ക്കം പതാക ദിനാചരണങ്ങൾ വർണാഭമായ രീതിയിൽ അരങ്ങേറി. അബൂദബിയിലെ ഖ സ്ർ അൽ ഹുസ്നിൽ നടന്ന ചടങ്ങിൽ യു. എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സാ യിദ് ആൽ നഹ്യാൻ പതാക ഉയർത്തി.ദീർഘകാല ബഹിരാകാശ ദൗത്യം പൂർത്തി യാക്കി തിരിച്ചെത്തിയ സുൽത്താൻ അൽ നി യാദിക്കൊപ്പം നിന്നാണ് പ്രസിഡന്റ് പതാക ഉയർത്തിയത്. രാജ്യത്തിന്റെ അഭിമാനത്തെ യും വിശ്വസ്തതയെയും പ്രതിനിധാനം ചെ യ്യുന്ന പതാകയുമായി ഞങ്ങൾ ഒരുമിച്ചുനിൽ ക്കുന്നു എന്ന് പിന്നീട് ശൈഖ് മുഹമ്മദ് എ ക്സിൽ കുറിച്ചു.രാജ്യത്തിന്റെ അടുത്ത തലമുറ എല്ലാവർ ക്കും തിളക്കമാർന്ന ഭാവിയെ സൃഷ്ടിക്കുമെ ന്ന് തനിക്ക് പൂർണമായും ആത്മവിശ്വാസമു ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദു ബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മ ദ് ബിൻ റാശിദ് ആൽ മക്തൂം സമൂഹ മാധ്യമ ങ്ങളിൽ പതാകദിന സന്ദേശം കുറിക്കുകയും രാജ്യത്തിന്റെ നേട്ടങ്ങളെ വ്യക്തമാക്കുന്ന വി ഡിയോ പങ്കുവെക്കുകയും ചെയ്തു.അബൂദബി കിരീടാവകാശിയും എക്സിക്യൂ ട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ കൗ ൺപിനസ് കോർട്ടിലും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബൈ ഫസ്റ്റ് ഉപഭരണാ ധികാരിയുമായ ശൈഖ് മം ബിൻ മുഹ മ്മദ് ആൽ മക്തൂം ദുബൈയിലെ അൽ ഷിന്ദ ഗയിലും പതാക ഉയർത്തി.ദേശീയ പതാക എല്ലാകാലത്തും അഭിമാന ചിഹ്നമാണെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമാ യ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാ ശിദ് ആൽ മക്തൂം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും സർ ക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പ താക ഉയർത്തൽ ചടങ്ങ് നടന്നു. വകുപ്പ് മേ ധാവികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങുക ളിൽ സന്നിഹിതരായിരുന്നു. രാജ്യത്തെ എ ല്ലാ എമിറേറ്റുകളിലും ഭരണാധികാരികൾ അ ടക്കം പങ്കെടുത്ത ചടങ്ങുകൾ അരങ്ങേറി.2013ലാണ് ആദ്യമായി യു.എ.ഇയുടെ പതാ കദിനം നവംബർ മൂന്നിന് ആചരിച്ചത്. രാജ്യ ത്തിന്റെ പ്രസിഡന്റായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അധികാരമേറ്റ ദിവ സത്തെ അടയാളപ്പെടുത്തിയാണ് എല്ലാ വർ ഷവും നവംബർ മൂന്നിന് പതാകദിനം ആച രിച്ചുവരുന്നത്.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂ മാണ് പതാകദിനം എന്ന ആശയം മുന്നോട്ടു വെച്ചത്. 1971ൽ 19 വയസ്സുകാരനായ അബ് ദുല്ല അൽ മൈനയാണ് ദേശീയ പതാക രൂപ കൽപന ചെയ്തത്.