മദീനയിൽ സൈക്കിൾ, സ്കൂട്ടർ സേവനം ആരംഭിക്കുന്നു

Advertisement

ജിദ്ദ: മദീനയിൽ പൊതുജനങ്ങൾക്ക് സഞ്ചരി ക്കാൻ സൈക്കിൾ, സ്കൂട്ടർ സൗകര്യം ഒരു ക്കുന്നു. 165 സ്റ്റേഷനുകളിൽ സേവനം ആ വശ്യമുള്ളവർക്ക് സൈക്കിളുകളും സ്കൂട്ടറു കളും ലഭിക്കും. ഇതിനായുള്ള സ്റ്റേഷനുക ളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രാജ്യത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പൊതു ശൃംഖലയാണിത്.വിദഗ്ധ കമ്പനിയുമായി സഹകരിച്ച് മദീന മു നിസിപ്പാലിറ്റിക്ക് കീഴിലുള്ള അൽഖർ ഡെവ ലപ്മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്ന ത്. ആദ്യ ഘട്ടത്തിൽ ഇലക്ട്രിക് സൈക്കിളു കളാണ് ലഭ്യമാക്കുക. രണ്ടാം ഘട്ടത്തിൽ സ്കൂട്ടറുകളും ഉൾപ്പെടുത്തി ശൃംഖല വിപു ലീകരിക്കും. അടുത്ത വർഷം തുടക്കത്തിൽ ഇവ മദീന നഗരത്തിലുടനീളം വ്യാപിപ്പിക്കും.തുടക്കത്തിൽ ഇലക്ട്രിക് സൈക്കിളുകൾ ക്കും സ്കൂട്ടറുകൾക്കുമായി 60 സ്റ്റേഷനുക ളുണ്ടാകുമെന്ന് അൽമഖർ ഡെവലപ്മെന്റ് ക മ്പനി സി.ഇ.ഒ മാജിദ് ബിൻ മുഹമ്മദ് അൽ ഷഹൂബ് പറഞ്ഞു. ഇത് പിന്നീട് 165 സ്റ്റേ ഷനുകളാക്കി വികസിപ്പിക്കും.
പരിസ്ഥിതി സൗഹൃദ സംവിധാനത്തിലൂടെ നഗരങ്ങളിലെ ഗതാഗതം സുഗമവും സൗക ര്യപ്രദവുമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്ന ത്. നഗരങ്ങൾക്കുള്ളിലെ ട്രാഫിക് കുരുക്കു കളിൽ പെടാതെ യാത്രാസമയം കുറക്കുന്ന തിന് പൊതുജനങ്ങളെ ഇത് സഹായിക്കും.കാർബൺ പുറന്തള്ളൽ കുറക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള ഹ രിത സൗദി അറേബ്യ’യുടെ ലക്ഷ്യങ്ങളിൽ പെടുന്നതാണെന്നും സി.ഇ.ഒ പറഞ്ഞു. സ്കൂട്ടർ, സൈക്കിൾ ശൃംഖല മദീനയിലെ ഇ തര പൊതുഗതാഗത മാർഗങ്ങളുമായി ബ ന്ധിപ്പിക്കും. ഹറമൈൻ എക്സ്പ്രസ് ട്രെയി ൻ, ബസ് സ്റ്റേഷനുകൾ ഇതിലുൾപ്പെടും. മ ദീനയിലെ താമസക്കാർക്കും സന്ദർശകർ ക്കും നഗരത്തിനുള്ളിലെ ഗതാഗതം സുഗമ മാക്കുന്നതിന് ഏറ്റവും ഉചിത മാർഗമായി ഇ ത് മാറും.ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടു ത്തുന്നതിനും ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സഹാ യിക്കുന്നതാണ് ഇതെന്നും അൽമഖർ ഡെവ ലപ്മെന്റ് കമ്പനി പൊതുതാൽപര്യാർഥമാ ണ് ഇത് നടപ്പാക്കുന്നതെന്നും സി.ഇ.ഒ പറ ഞ്ഞു. രാജ്യത്തിന്റെ സുസ്ഥിര വികസന അ ജണ്ട മെച്ചപ്പെടുത്തുന്നതിനും ‘വിഷൻ 2030’, ‘ഗ്രീൻ സൗദി ഇനിഷ്യേറ്റിവ്’ എന്നിവയുടെ ല ക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് വലിയ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേ ർത്തു.

Advertisement