പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് വാഷിങ്ടണില്‍ പ്രതിഷേധ റാലി

Advertisement

പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് വാഷിങ്ടണില്‍ റാലി നടന്നു. മരണസംഖ്യ വന്‍തോതില്‍ വര്‍ധിച്ചിട്ടും യുദ്ധം അവസാനിപ്പിക്കുന്നത് ആഹ്വാനം ചെയ്യാന്‍ അമേരിക്ക തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധ റാലി നടന്നത്.

അതേസമയം യു എസ്, പലസ്തീനികള്‍ക്കെതിരെ വംശഹത്യക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ കടുത്ത വിമര്‍ശനമാണ് റാലിയിലുയര്‍ന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

നിങ്ങള്‍ ചെയ്യുന്നത് വംശഹത്യയാണ്. നിങ്ങള്‍ക്കൊന്നും മറച്ചുവയ്‌ക്കാന്‍ കഴിയില്ല’ എന്നാണ് നൂറുകണക്കിന് പേര്‍ അണിനിരന്ന റാലിയില്‍ ബൈഡനെതിരെ മുദ്രാവാക്യമുയര്‍ന്നത്. പലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

Advertisement