ദുബൈ: താമസകേന്ദ്രങ്ങളിലും ചെറുകിട കച്ചവട മേഖലകളിലും മോഷണം തടയുന്നതി ന് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗ പ്പെടുത്തിയുള്ള പദ്ധതിയുമായി ദുബൈ പൊലീസ്. നിർമിതബുദ്ധിയടക്കം ഏറ്റവും പുതിയ സംവിധാനങ്ങൾ ഉപയോഗപ്പെടു ത്തിയാണ് എമിറേറ്റിലെ സുരക്ഷ ശക്തിപ്പെ ടുത്തുന്നതിന് പദ്ധതി രൂപപ്പെടുത്തിയത്. മോഷണം തടയാനും അതിവേഗത്തിൽ മോ ഷ്ടാക്കളെ പിടികൂടാനുമാണ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുക. താമസസ്ഥലങ്ങൾ, നിർമാണ സ്ഥലങ്ങൾ, ധനവിനിമയ സ്ഥാപ നങ്ങൾ, ദുബൈ ഗോൾഡ് സൂഖ് എന്നിവിട ങ്ങളിലാണ് പ്രധാനമായും പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്.പൊട്ടിക്കാൻ കഴിയാത്ത ഗ്ലാസ് പാനലുകൾ, തകർക്കാനാവാത്ത ലോക്കുകൾ, ഇരുമ്പ് വാ തിലുകൾ എന്നിവ ഉപയോഗപ്പെടുത്താനും പൊലീസ് പദ്ധതിയുടെ ഭാഗമായി നിർദേശി ക്കും. മോഷണസാധ്യത കൂടുതലുള്ള വെയ ർഹൗസുകളിൽ ചിലതിൽ നിലവിൽ പുതിയ സംവിധാനങ്ങളുള്ള ലോക്കുകൾ ഉപയോഗി ക്കുന്നുണ്ട്. ഇത്തരം 309 വെയർഹൗസുകളി ലും ഒരു മോഷണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് അടിസ്ഥാനമാക്കി എല്ലാ വെയർഹൗസുകളിലേക്കും സംവിധാനം വ്യാപി പ്പിക്കാൻ അധികൃതർ ലക്ഷ്യംവെക്കുന്നുമുണ്ട്.എല്ലാ താമസമേഖലകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും ഇവ പൊലീസ് കൺട്രോൾ റൂമുമായും സുരക്ഷ പട്രോളിങ് സർവിസുമായും ബന്ധിപ്പിക്കണമെന്നും നേ രത്തെ നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം എല്ലാ താമസ സ്ഥലങ്ങളിലെയും തോട്ടക്കാർക്ക് ലൈസൻസ് നൽകാനും ഇവർക്ക് അംഗീകൃത വിസയുണ്ടെന്ന് ഉറപ്പുവരുത്താനും പു തിയ പദ്ധതിയിൽ പൊലീസ് നിർദേശിക്കു ന്നു. തോട്ടക്കാർക്ക് പ്രത്യേക യൂനിഫോം ന ൽകുകയും അതുവഴി അവരെ തിരിച്ചറിയാൻ സാധിക്കുന്ന രീതിയുണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച ‘സ്മാർട്ട് ഹോം പ്രോജക്റ്റ് വഴി വീടുകളിൽ സെൻസറുകളും കാമറകളും സ്ഥാപിക്കുന്ന തിനും വിദൂര നിരീക്ഷണത്തിനും നിദേശം ന ൽകിയിരുന്നു. കഴിഞ്ഞ വർഷം മൊത്തം 330 വീടുകളിലും ഈ വർഷം 450 വീടുകളിലും ഇ ത് സ്ഥാപിച്ചു. ഇവയിൽ ഒരിടത്തുപോലും മോഷണം രേഖപ്പെടുത്തിയിട്ടില്ല.