വികസന ട്രാക്കിൽ കുതിച്ച് ദുബായ് ട്രാം: അൽ സുഹിൽ നിന്ന് ജെഎൽടി വരെയെത്താൻ 42 മിനിറ്റ്; അപകടമുണ്ടായാൽ ഡ്രൈവർക്ക് കനത്ത പിഴ

Advertisement

ദുബായ് :വികസന ട്രാക്കിൽ കുതിച്ച് ദുബായ് ടാം. 9 വർഷത്തിനിടെ 5.2 കോടി പേർ ട്രാമിൽ യാത്ര ചെയ്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2014ലാണ് എമിറേറ്റിലെ പൊതുഗതാഗത ശൃംഖലയിൽ ട്രാം സർവീസ് കണ്ണി ചേർന്നത്. അൽ സുഫഹിൽ നിന്ന് ആരംഭിച്ച് ജുമൈറ ലേക് ടവേഴ്സ് (ജെഎൽടി) വരെയുള്ള ദൂരം 42 മിനിറ്റിനകം സഞ്ചരിക്കാവുന്ന തരത്തിലാണ് ട്രാം സർവീസ്. പാതയിൽ 11 സ്റ്റേഷനുകളുണ്ട്. 2 മിനിറ്റ് ഇടവിട്ട് ടാം ലഭിക്കും.ദുബായുടെ വിനോദ, സാമ്പത്തിക മേഖലകളായ പാം ജുമൈറ്, നോളജ് സിറ്റി, മീഡിയ സിറ്റി, ജെബിആർ, ദുബായ് മറീന എന്നിവയെല്ലാം ട്രാം സർവീസുള്ള റൂട്ടിലാണ്. ദുബായ് മെട്രോ, ബസ്, ടാക്സി, സൈക്കിൾ പാതകൾ എന്നിവയുമായി കോർത്തിണക്കിയുള്ള സർവീസ് ആയതിനാൽ ട്രാം ജനങ്ങൾക്ക് പ്രിയപ്പെട്ടതാണ്.

Advertisement